മസ്‌ക്കറ്റ്‌: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാര്‍ഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണെന്ന് മന്ത്രാലയം ഓണ്‍ലൈനില്‍ പുറത്തിറക്കിയ അറിയിപ്പില്‍ അറിയിച്ചു.മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാര്‍ഗ്ഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലും ആയിരിക്കും. മിനയിലെയും അറഫാത്തിലെയും ക്യാമ്പുകള്‍ക്കുള്ള സേവന ഫീസ്, ടെന്റ്, ഉപകരണങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവര്‍ധിത നികുതി, ഹജ്ജ് കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാന്‍ റിയാല്‍), ഒമാനികള്‍ അല്ലാത്തവര്‍ക്ക് വിസ ഫീസ് (300 സൗദി റിയാല്‍) എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേ സമയം, ഈ വര്‍ഷത്തെ ഹജ്ജിനായി 34,126 അപേക്ഷകളാണ് ലഭിച്ചത്. ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടികള്‍ നവംബര്‍ അഞ്ചിനായിരുന്നു പൂര്‍ത്തിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here