എരുമേലി :എരുമേലിയിലും മുക്കൂട്ടുതറയിലും പ്രവർത്തിക്കുകയും സീതത്തോടിൽ പ്രവർത്തിച്ചു
കൊണ്ടിരിക്കുന്നതുമായ ആതുര ഹോസ്പിറ്റലിന്റെ ഉടമ ഡോ. മണികണ്ഠദാസ് (64)
അന്തരിച്ചു..ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ വഴിപാടായി നടത്തിയിരുന്ന ഡോക്ടർ മലയോര മേഖലയിൽ ആതുര സേവന രംഗത്ത് ഏറെ ജനകീയനായിരുന്നു. എരുമേലി ടൗണിൽ പോസ്റ്റ്‌ ഓഫിസിന്
എതിർവശത്ത് സ്വകാര്യ കെട്ടിട സമുച്ചയം വാടകയ്ക്ക് എടുത്താണ് തന്റെ ആതുര
ഹോസ്പിറ്റലിന്റെ ശാഖയ്ക്ക് അദ്ദേഹം എരുമേലിയിൽ തുടക്കമിട്ടത്. എന്നാൽ
മുക്കൂട്ടുതറയിലേത് പോലെ ചുരുങ്ങിയ കാലം മാത്രമാണ് ആശുപത്രി പ്രവർത്തിച്ചത്. സീതത്തോട് വർഷങ്ങളായി ഹോസ്പിറ്റൽ പ്രവർത്തിച്ചു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here