Thursday, April 18, 2024
spot_img
Home Blog

പോളിങ് ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 25 വരെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ തപാൽ വോട്ടിങ്

0
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിക്കു നിയോഗിച്ച ഉദ്യോഗസ്ഥർക്കു വോട്ടു ചെയ്യാൻ പരിശീലനകേന്ദ്രങ്ങളിലെ ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ ഏപ്രിൽ 25 വരെ സൗകര്യം. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം ഈ കേന്ദ്രങ്ങളിൽ ഏപ്രിൽ 18,19,20 തീയതികളിൽ നടക്കും. ഈ തീയതികളിൽ വോട്ട് ചെയ്യാനാവാത്തവർക്കു ഏപ്രിൽ 25 വരെ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിലുള്ള ഫെസിലിറ്റേഷൻ കേന്ദ്രം വഴി തപാൽ വോട്ട് ചെയ്യാം. തപാൽവോട്ടിനായി ഫോറം പന്ത്രണ്ടിൽ അപേക്ഷ നൽകിയ മറ്റു ലോക്സഭാമണ്ഡലങ്ങളിൽ വോട്ടുള്ള കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലാണ് തപാൽ വോട്ട്. ഫോം 12ൽ...

വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം

0
കോട്ടയം:ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജമായി. പിറവം നിയമസഭ നിയോജകമണ്ഡലം ഒഴികെയുള്ള കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ സ്വീകരണ/വിതരണകേന്ദ്രങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. എറണാകുളം ജില്ലയിലുൾപ്പെടുന്ന പിറവത്തെ വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ ബുധനാഴ്ചയാണ് പൂർത്തിയായത്.സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് അടക്കം സ്ഥാപിച്ച (കാൻഡിഡേറ്റ് സെറ്റിങ്) വോട്ടിങ് യന്ത്രങ്ങൾ പരിശോധന പൂർത്തിയാക്കി അതത് സ്വീകരണ/വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്കു മാറ്റി സുരക്ഷിതമാക്കി. പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു മുൻപുള്ള അവസാനഘട്ട സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിലുള്ളത്.വോട്ടിങ് യന്ത്രങ്ങൾ...

ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്  ഇന്ന്  കാഞ്ഞിരപ്പള്ളിയിൽ

0
കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് NDA സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്  ഇന്ന്   കാഞ്ഞിരപ്പള്ളിയിൽ എത്തുന്നത്. പേട്ടകവലയിലെ ആനത്താനം മൈതാനത്ത് ഏപ്രിൽ 18 വ്യാഴം രാവിലെ 9 മണിക്ക്നടക്കുന്ന, ആയിരങ്ങൾ പങ്കെടുക്കുന്ന മഹാസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

ദൂരദർശൻ ലോ​ഗോയുടെ നിറം കാവിയാക്കി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ചാനലായ ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ദൂരദർശൻ ലോ​ഗോയുടെ നിറംമാറ്റിയത്. നേരത്തേ ചുവപ്പായിരുന്നു ഡിഡി ന്യൂസിന്റെ ലോ​ഗോയുടെ നിറം. മാറ്റം ലോഗോയിൽ മാത്രമാണെന്നും മൂല്യങ്ങൾ തുടരുമെന്നും ദൂരദർശൻ വ്യക്തമാക്കി.ഇതുസംബന്ധിച്ച് വിവരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ചു. ‘മൂല്യങ്ങൾ അതുപോലെത്തന്നെ തുടരും. പുതിയ രൂപത്തിൽ ഞങ്ങളെ ഇപ്പോൾ ലഭ്യമാണ്. മുൻപെങ്ങുമില്ലാത്ത വിധമുള്ള വാർത്താ യാത്രയ്ക്ക് തയ്യാറാകൂ… ഏറ്റവും പുതിയ ഡി.ഡി. വാർത്തകൾ അനുഭവിക്കൂ’-പോസ്റ്റിൽ ഡി.ഡി. ന്യൂസ് പ്രഖ്യാപിച്ചു

കാരുണ്യയുടെയും ഫിഫ്റ്റി ഫിഫ്റ്റിയുടെയും ഒന്നാം സമ്മാനം; കോട്ടയത്തെ തോമസ് ജോസഫിനെ വിടാതെ ഭാ​ഗ്യദേവത

0
കോട്ടയം: ഒരേ കടയിൽ നിന്നെടുത്ത രണ്ട് ലോട്ടറി ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം. രണ്ടുവർഷത്തിനിടെ കേരള സംസ്ഥാന ലോട്ടറിയിലൂടെ നേടിയത് ഒരു കോടി 80 ലക്ഷം രൂപ. കോട്ടയം ജില്ലയിലെ വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫിനെ വിടാതെ പിന്തുടരുകയാണ് ഭാ​ഗ്യദേവത. ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92-നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് തോമസ് ജോസഫാണ്. എഫ്.ഡബ്ല്യു 239020 നമ്പർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ സമ്മാനം നേടിയത്. മുൻപ് 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ 80 ലക്ഷം രൂപയുടെ...

ഡോ: ടി എം തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എരുമേലി ശ്രീനിപുരത്ത് പൊതുസമ്മേളനം

0
എരുമേലി:പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എരുമേലി ശ്രീനിപുരത്ത് പൊതുസമ്മേളനം ചേർന്നു. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം വി ജു കൃഷ്ണൻ യോഗം ഉൽഘാടനം ചെയ്തു. തങ്കമ്മ ജോർജ്കുട്ടി, ടി എസ് കൃഷ്ണകുമാർ ,വി ഐ അജി, പി കെ ബാബു, പി കെ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. അനുശ്രീ സാബു അധ്യക്ഷയായി.ചിത്രവിവരണം: പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാ നാർത്ഥി...

വീട്ടില്‍ വോട്ട്:പത്തനംതിട്ട  ജില്ലയില്‍ ആദ്യ ദിവസം വോട്ട് ചെയ്തത് 2,575 പേര്‍

0
പത്തനംതിട്ട :അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ആദ്യ ദിവസം (16) വോട്ട് രേഖപ്പെടുത്തിയത് 2,575 പേര്‍. 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കുമാണ് വീട്ടില്‍ തന്നെ വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. 85 വയസ് പിന്നിട്ട 2,131 പേരും ഭിന്നശേഷിക്കാരായ 444 പേരുമാണ് ഇത്തരത്തില്‍ സമ്മതിദാനം വിനിയോഗിച്ചത്. ജില്ലയില്‍ ആകെ 12,367 അര്‍ഹരായ വോട്ടര്‍മാരാണ് ഉള്ളത്.12 ഡി പ്രകാരം അപേക്ഷ നല്‍കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ സ്പെഷല്‍ പോളിങ് ടീമുകള്‍ എത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു പോളിങ് ഓഫീസര്‍, ഒരു...

പത്തനംതിട്ടയില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ്

0
പത്തനംതിട്ട:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 75 ശതമാനം ബൂത്തുകളില്‍ തത്സമയ നിരീക്ഷണം (വെബ് കാസ്റ്റിംഗ്) നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും തത്സമയ നിരീക്ഷണം നടത്തുമ്പോള്‍ പത്തനംതിട്ട ഉള്‍പ്പെടെ ആറ് ജില്ലകളില്‍ 75 ശതമാനം നിരീക്ഷണമേ ഉണ്ടാകൂ.കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും പത്തനംതിട്ടയിലെപ്പോലെ 75 ശതമാനം ബൂത്തുകളിലേ വെബ്...

കട്ടപ്പന കുന്നക്കാട്ട് (കാരിയിൽ) കെഎം മാത്തുക്കുട്ടി (82, റിട്ട : പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി .

0
കട്ടപ്പന: കുന്നക്കാട്ട് (കാരിയിൽ) പരേതരായ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മൂത്ത പുത്രൻ, കെഎം മാത്തുക്കുട്ടി (82, റിട്ട : പഞ്ചായത്ത് സെക്രട്ടറി , കട്ടപ്പന,റിട്ടയേഡ് മാനേജർ മുത്തൂറ്റ് ഫിനാൻസ് കട്ടപ്പന ) നിര്യാതനായി. ഭാര്യ: കോട്ടയം, കൊല്ലാട് തുണ്ടിയിൽ കുടുംബാംഗം ലീലാമ്മ (റിട്ട : ഹെഡ്മിസ്ട്രസ് ,ഗവ ൺമെൻ്റ് സ്കൂൾ കാഞ്ചിയാർ, ട്രൈബൽ സ്കൂൾ, കട്ടപ്പന).വ്യാഴാഴ്ച രാവിലെ 11 മണി വരെ കളമശേരിയിലുള്ള ഭവനത്തിൽ (ഫെഡറൽ ഹാർമണി അപ്പാർട്ട്മെന്റ്സ് , അറഫാനഗർ, സൗത്ത് കളമശ്ശേരി) പൊതുദർശനത്തിനു വെച്ചശേഷം വൈകുന്നേരം 3 മണിയോട് കൂടി മൃതദേഹം...

ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ

0
പൊതുജനങ്ങള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാൽ അതിവേഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ. ഇതിൽ 17482 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചു.169 എണ്ണം കഴമ്പില്ലാത്തതിനാൽ ഉപേക്ഷിച്ചു. 26 പരാതികളിൽ നടപടി പുരോഗമിക്കുന്നു. പരാതികള്‍ ജില്ലാ പ്ലാനിങ് ഓഫീസിൽ പ്രവര്‍ത്തിക്കുന്ന സി വിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ  അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്.

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news