കൊടുങ്ങല്ലൂർ : പൂർണമായും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ബൂത്താണ് പിങ്ക് ബൂത്ത് എന്ന സ്ത്രീ സൗഹൃദ ബൂത്ത്. ഇത്തരം ബൂത്തുകളിൽ പ്രിസൈഡിംഗ് ഓഫീസർ, ബൂത്ത് ലെവൽ ഓഫീസർ, പോളിംഗ് ഓഫീസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ സ്ത്രീ ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. കയ്പമംഗലം നിയോജക മണ്ഡലത്തിലെ പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലും കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ കോട്ടപ്പുറം സെന്റ് മൈക്കിൾസ് എൽ.പി സ്‌കൂളിലുമാണ് സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്ത് ഒരുക്കിയത്. കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴിക്കോട് മുനയ്ക്കലിൽ കോസ്റ്റൽ ബൂത്തും മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഹരിത ബൂത്തും ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here