കാലടി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് എട്ടാം വാർഡിലെ ആറാട്ടുകടവ് പരിസരത്ത് കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. രാത്രിയിലെത്തിയ ആനക്കൂട്ടം പുന്നിലം വീട്ടിൽ പി.പി.സുപ്രന്റെ വാഴകളാണ് നശിപ്പിച്ചത്. പാട്ടത്തിനെടുത്ത ഒരു ഏക്കർ എഴുപത് സെന്റ് സ്ഥലത്ത് വാഴയും കപ്പയുമായിരുന്നു കൃഷി. 470 എണ്ണം വാഴകളിൽ 350 എണ്ണവും നശിപ്പിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം വന്നതായി കണക്കാക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മേഖലയിൽ ആനക്കൂട്ടം സ്ഥിരമായി തമ്പടിച്ചിരിക്കുകയാണ്. ഇല്ലിത്തോട്, മുളംകുഴി, വളളിയാംകുളം ആറാട്ട് കടവ് പരിസരങ്ങളിൽ ആനക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തുന്നതായി കർഷകർ കേരള കൗമുദിയോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here