കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ന​വ​കേ​ര​ള ബ​സി​ന് ഒ​രു ഡ്രൈ​വ​ർ മാ​ത്രം മ​തി​യെ​ന്ന് നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി എം​ഡി കോ​ഴി​ക്കോ​ട് ഡി​ടി​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. സീ​റ്റു​ക​ൾ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ആ​യ​തി​നാ​ൽ ക​ണ്ടെ​ക്ട​റു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ൽ ഉ​ത്ത​ര​വ് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം. ഒ​രു ഡ്രൈ​വ​ർ മാ​ത്ര​മാ​യി സ​ർ​വീ​സ് ന​ട​ത്താ​നാ​യി സാ​ധി​ക്കി​ല്ലെ​ന്ന് യൂ​ണി​യ​നു​ക​ൾ ക​ത്ത് ന​ൽ​കി.ബം​ഗ​ളൂ​രു-​കോ​ഴി​ക്കോ​ട് 750 കി​ലോ​മീ​റ്റ​ർ നീ​ണ്ട സ​ർ​വീ​സി​നാ​ണ് ഒ​രു ഡ്രൈ​വ​ർ മാ​ത്രം മ​തി​യെ​ന്ന് നി​ർ​ദേ​ശം. പു​ല​ർ​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ട്ട് 11.30 ന് ​ബ​സ് ബം​ഗ​ളൂ​രു​വി​ലെ​ത്തും. പി​ന്നീ​ട് ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ട​ര​യ്ക്ക് തി​രി​കെ യാ​ത്ര ആ​രം​ഭി​ക്കു​ന്ന ബ​സ് രാ​ത്രി പ​ത്തി​ന് കോ​ഴി​ക്കോ​ട് എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here