എരുമേലി

:പരീക്ഷ എഴുതിയ 186പേരും വിജയിച്ചു. 21 പേർ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി. ഒരു വിഷയം ഒഴികെ മറ്റെല്ലാത്തിനും ഫുൾ എ പ്ലസ് നേടിയവർ 14 പേരാണ്. എരുമേലി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഈ സ്കൂളിൽ നൂറ് ശതമാനം വിജയം തുടർച്ചയായി മാറുന്നതിൽ അഭിമാനമേറുകയാണെന്ന് പിടിഎ ഭാരവാഹികൾ അറിയിച്ചു. ഒട്ടേറെ നിർധന കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പടെ പരിമിതികൾ നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നെത്തുന്നവരും മലയോര മേഖലയിലെ കർഷകരുടെ കുട്ടികളും ഈ സ്കൂളിലാണ് പഠിക്കുന്നത്. മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ ഇടപെടലിലൂടെ കുട്ടികളെ ഉന്നത പഠന നിലവാരത്തിലേക്ക് എത്തിക്കാൻ കഴിയുന്നതാണ് നൂറ് മേനി വിജയം തുടർച്ചയാക്കുന്നത്.ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെ പേരുകൾ ചുവടെ.

പി എസ് അബ്ദുള്ള, അദീന ഫാത്തിമ, അനാമി സജി, അനിവ സതീഷ്, എയ്ഞ്ചൽ ജോസഫ്, കെ ജെ ആഷിത, അസ്‌ന ഷാജി, ബിബിൻ ജോബി, കോളിൻ ജോസഫ്

ഡെൽവിൻ എം. മനോജ്, ദിയ സണ്ണി,

ഡോണ എൽസ ബിജു, ഫിസ ഫാസിൽ, ഹർഷ ഹരി, ഹയ ഫാത്തിമ, ജോയൽ ജോസഫ്, നിത ട്രീസ റെജി, റോസ് മരിയ ജോസഫ്, സഫ ഷാജി, സംഗീത റോയ്, സുലൈഹ അസീസ്.

LEAVE A REPLY

Please enter your comment!
Please enter your name here