പത്തനംതിട്ട :ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ)മാരായി സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍ എസ് എസ്) വോളണ്ടിയര്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ടിന്റെ ഐഎഫ്എസ്സി നമ്പരോടുകൂടിയ പകര്‍പ്പും വയ്ക്കണം.18 വയസ് പൂര്‍ത്തിയായ എന്‍സിസി, സ്‌കൗട്ട്, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്‍, അര്‍ദ്ധസൈനികവിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഏത് വിഭാഗത്തിലാണ് സര്‍വീസ് ചെയ്തതെന്നതിന്റെ കൃത്യമായ രേഖകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here