തി​രു​വ​ന​ന്ത​പു​രം: ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സ് തു​ട​ര​ന്വേ​ഷ​ണ ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം ജെ​സ്‌​ന​യു​ടെ പി​താ​വ് ജെ​യിം​സ് ജോ​സ​ഫ് സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ കോ​ട​തി സ്വീ​ക​രി​ച്ചി​രു​ന്നു.

ചി​ത്ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ കോ​ട​തി പ​രി​ശോ​ധി​ച്ചു. തു​ട​ര്‍​ന്ന് ഇ​ന്ന് കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ജെ​സ്‌​ന മ​രി​യ​യെ 2018 മാ​ര്‍​ച്ച് 22നു ​കാ​ണാ​താ​യ കേ​സി​ല്‍ പോ​ലീ​സും സി​ബി​ഐ​യും ഇ​നി​യും ക​ണ്ടെ​ത്താ​ത്ത​തും പ​രി​ഗ​ണി​ക്കാ​ത്ത​തു​മാ​യ സൂ​ച​ന​ക​ളും തെ​ളി​വു​ക​ളു​മാ​ണ് ജെ​യിം​സ് കോ​ട​തി​യി​ല്‍ സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

പു​ഞ്ച​വ​യ​ലി​ലു​ള്ള പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പു​റ​പ്പെ​ട്ട ജെ​സ്‌​ന അ​വി​ടെ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ഒ​രു അ​ജ്ഞാ​ത​സു​ഹൃ​ത്തു​മാ​യു​ള്ള അ​ടു​പ്പ​മാ​ണു മ​ക​ള്‍ അ​പാ​യ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും ജെ​യിം​സ് സം​ശ​യി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here