പാ​ല​ക്കാ​ട്‌: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​ച്ച ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന ഉ​ഴ​വ​ർ ച​ന്ത കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. മാ​ലി​ന്യ​വും കെ​ട്ടി​ട​വു​മ​ട​ക്കം ക​ത്തി​ന​ശി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ കൂ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് വേ​ർ​തി​രി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വേ​ർ​തി​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പ​കു​തി​യോ​ളം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​വി​ടെ​നി​ന്നും കൊ​ണ്ടു​പോ​യി​രു​ന്നു.+ചി​റ്റൂ​ർ, ക​ഞ്ചി​ക്കോ​ട്, കൊ​ല്ല​ങ്കോ​ട് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് പു​ല​ർ​ച്ചെ​യോ​ടെ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. തീ​പ​ട​ർ​ന്ന സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​കെ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here