പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട മണ്ഡലത്തിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകരെ നേരിട്ട് അറിയിക്കാം. പൊതുനിരീക്ഷകനായ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്, പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐപിഎസ്, ചെലവ് നിരീക്ഷകനായ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് എന്നിവരാണ് മണ്ഡലത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍.പൊതുനിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍ എന്നിവരുടെ ക്യാമ്പ് ഓഫീസ് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും പോലീസ് നിരീക്ഷകന്റെ ക്യാമ്പ് ഓഫീസ് പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമാണ് പ്രവര്‍ത്തിക്കുന്നത്.നിരീക്ഷകരുടെ മൊബൈല്‍ നമ്പരുകള്‍പൊതുനിരീക്ഷകന്‍: അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്- 8547167470പോലീസ് നിരീക്ഷകന്‍: എച്ച് രാംതലെഗ്ലിയാന ഐപിഎസ്- 8281544704ചെലവ് നിരീക്ഷകന്‍: കമലേഷ് കുമാര്‍ മീണ ഐആര്‍എസ്- 8281540118

LEAVE A REPLY

Please enter your comment!
Please enter your name here