പത്തനംതിട്ട :ലോക്സഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രം സജ്ജീകരിക്കുന്നതിന് ആവശ്യമായവ ലഭ്യമാക്കുന്നതിനായി ലൈസന്‍സ് ഉള്ളവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ അസംബ്ലി മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, അത്രയും മണ്ഡലങ്ങള്‍ക്കുള്ള സ്ട്രോംഗ് റൂമുകള്‍, ബാരിക്കേഡ്, ടാര്‍പ്പാളിന്‍ പന്തല്‍, ടിന്‍ഷീറ്റ് പന്തല്‍, തുണി പന്തല്‍, തടി കൊണ്ടുള്ള തട്ട്, അറേബ്യന്‍ ടെന്റ്, റെഡ് കാര്‍പ്പെറ്റ്, ഇലക്ട്രിക്കല്‍, സൗണ്ട്, എ.സി, ഫാന്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ക്രമീകരിക്കുകയാണ് ആവശ്യം.വോട്ടെടുപ്പിനു ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും സൂക്ഷിക്കുന്നതിനുള്ള സ്ട്രോംഗ് റൂമുകള്‍ ഫയര്‍ ക്ലാസ് എ1 ഫയര്‍ റെസിഡന്റ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിക്കണം. ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഏതാണെന്ന് ക്വട്ടേഷനില്‍ വ്യക്തമാക്കണം.കൗണ്ടിംഗ് ഹാളില്‍ കുറഞ്ഞത് എട്ട് അടി ഉയരത്തില്‍ സ്റ്റാന്‍ഡേര്‍ഡ് പാറ്റേണില്‍ ഉള്ള എം.എസ് ഫ്രെയിം കൊണ്ടുള്ള മെറ്റല്‍ പൈപ്പ് ട്രസ് ഉപയോഗിച്ച് മെറ്റല്‍ പോസ്റ്റുകളില്‍ ബന്ധിപ്പിച്ച് നല്ല ഉറപ്പോടുകൂടിയ ടെമ്പററി പാര്‍ട്ടീഷന്‍ ചെയ്യണം. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ബാരിക്കേഡിന്റെ മെഷ് 2×2 സെന്റിമീറ്റര്‍ സ്‌ക്വയറില്‍ അധികരിക്കരുത്.ക്വട്ടേഷനൊപ്പം ടേണോവര്‍ സര്‍ട്ടിഫിക്കറ്റ്, ജി.എസ്.ടി റിട്ടേണ്‍/ ആദായ നികുതി രേഖ എന്നിവയും ഉണ്ടാകണം. ക്വട്ടേഷനുകള്‍ ഏപ്രില്‍ 12ന് വൈകിട്ട് മൂന്നിന് മുമ്പായി കളക്ടറേറ്റില്‍ ലഭിക്കണം. ക്വട്ടേഷന്‍ നോട്ടീസ് കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് / പത്തനംതിട്ട മുന്‍സിപാലിറ്റി നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here