ബത്തേരി : തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധി ഇറങ്ങിയതിനു പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. 

തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ബത്തേരിയിൽ റോഡ് ഷോ നടത്തും. തുടർന്ന് പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. മാനന്തവാടി രൂപതാ ആസ്ഥാനത്തും സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here