എംഎൽഎ യുടെ ഫേസ്ബുക് പോസ്റ്റ്‌ ചുവടെ…തൊഴിൽ അന്വേഷകരുടെ ശ്രദ്ധയ്ക്ക്..!!പ്രിയപ്പെട്ടവരെ,ഞാൻ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ രണ്ടാം ഘട്ടമായി “പൂഞ്ഞാർ ജോബ്സ്” എന്ന പേരിൽ ഒരു ഓൺലൈൻ ജോബ് പോർട്ടൽ ആരംഭിച്ചിരിക്കുകയാണ്. തൊഴിൽ അന്വേഷകർക്ക് വിവിധ തൊഴിലവസരങ്ങളെ കുറിച്ചുള്ള അറിവ് നൽകുന്നതിനും , തൊഴിൽ ദാദാക്കളായ സംരംഭകർക്ക് തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിനും ലക്ഷ്യംവെച്ച് തികച്ചും സൗജന്യമായി ആരംഭിച്ചിരിക്കുന്ന ഒരു വെബ് പോർട്ടൽ ആണ് പൂഞ്ഞാർ ജോബ്സ്. ഈ ജോബ് പോർട്ടൽ ഇപ്പോൾ ഓൺലൈൻ രജിസ്ട്രേഷന് സജ്ജമായിരിക്കുകയാണ്.നിരവധി മികച്ച സ്വകാര്യ സംരംഭകർ അവരുടെ കമ്പനികൾ ജോബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും തൊഴിലവസരങ്ങൾ ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ സ്വകാര്യ,അർദ്ധസർക്കാർ സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിൽ അവസരങ്ങൾ ഈ ജോബ് പോർട്ടൽ മുഖേന അറിയിക്കുന്നതാണ്. ആയതിനാൽ തൊഴിൽ അന്വേഷകർക്ക് ഈ ജോബ് പോർട്ടലിൽ പ്രവേശിച്ച് തങ്ങളുടെ ബയോഡേറ്റ സഹിതം പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിലേക്കായി www.poonjarjobs.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഈ വെബ്സൈറ്റിലൂടെ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായിരിക്കും. അതേ പോലെതന്നെ തൊഴിൽ ദാദാക്കളും, തൊഴിൽ അന്വേഷകരും തമ്മിൽ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ പരസ്പരം ബോധ്യപ്പെട്ട് ധാരണയായി ഇതര നടപടികൾ സ്വീകരിച്ച് തൊഴിൽ സംബന്ധമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. അക്കാര്യങ്ങളിൽ വെബ്സൈറ്റ് മാനേജ്മെന്റിന് പ്രത്യേക ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. ഇത് സംബന്ധമായ കൂടുതൽ വിശദാംശങ്ങൾക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ.ബിനോയ് സി. ജോർജിനെ കോൺടാക്ട് ചെയ്യുക.Mob: +91 94470 28664എന്ന് വിശ്വസ്തതയോടെ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പൂഞ്ഞാർ

LEAVE A REPLY

Please enter your comment!
Please enter your name here