തിടനാട്: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ ബ്ലോക്ക് പരിഗണനത്തിനിടയിൽ റബ്ബർ കർഷകരുടെയും റബ്ബർ വ്യാപാരികളുടെയും വിവിധ പ്രശ്നങ്ങൾ കേൾക്കുകയുണ്ടായി. തിടനാട് ഗ്രാമപഞ്ചായത്തിലെ പിണ്ണാക്കനാട് ജംഗ്ഷനിൽ എത്തിയപ്പോഴാണ് റബ്ബർ വ്യവസായിയായ ടോമി തോമസ് കിണറ്റുകരയുടെ കടയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻ്റണി എത്തിയത്. എങ്ങനെയുണ്ട് കച്ചവടം എന്ന ആന്റോ ആൻ്റണിയുടെ ചോദ്യം. ഞാൻ കഴിഞ്ഞ 23 വർഷമായിട്ട് ഈ കട നടത്തുകയാണ് എന്ന് ടോമിയുടെ മറുപടി. ഞാൻ കട തുടങ്ങിയ ആദ്യകാലത്ത് 50-55 ടൺ റബർ ആണ് ഒരു മാസം ഇവിടെ വന്നുകൊണ്ടിരുന്നത്. ഇപ്പോൾ കഷ്ടിച്ച് 5-7 ടൺ ആണ് വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. റബർ കർഷകരുടെയും റബർ വ്യവസായികളുടെയും മുഴുവൻ പ്രശ്നങ്ങളും കേട്ടതിനു ശേഷം ആൻ്റോ ആൻ്റണി മറുപടി പ്രസംഗം നടത്തി.

റബർ കർഷകരെ വിഷമത്തിലേക്ക് തള്ളി വിടുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് ഇവിടെ ഉള്ളത് എന്ന് മറുപടി പ്രസംഗത്തിൽ ആന്റോ ആൻറണി പറഞ്ഞു. വാജ്പേയി സർക്കാർ രാജ്യം ഭരിച്ചുകൊണ്ടിരുന്ന കാലത്ത് റബർ വില ₹20 വരെ താന്നു. കോൺഗ്രസ് നയിച്ച മൻമോഹൻ സർക്കാർ ഭരണകാലത്ത് റബ്ബർ കർഷകർക്ക് 240 രൂപ വരെ ലഭിച്ചു. പിന്നീട് മോദി വന്നപ്പോളാണ് റബ്ബർന് വിലയില്ലാതായത്.റബ്ബർന് വില കുറഞ്ഞ സമയത്ത് പോലും കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാർ കർഷകരിൽ എല്ലാ രീതിയിലും സഹായിച്ചിട്ടുണ്ട്. റബർ കർഷകർക്കെതിരെയുള്ള രണ്ട് സർക്കാരുകളുടെയും സമീപനം തിരുത്തുന്നതിന് വേണ്ടി ഇന്ത്യാമുന്നണി അധികാരത്തിൽ വരണ്ടത് അത്യാവശ്യം ആണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here