ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ആരംഭിച്ചു. 

തെരഞ്ഞെടുപ്പിനായി എല്ലാം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ 60 നിയമസഭ സീറ്റിലേക്കും സിക്കിമിലെ 32 നിയമസഭ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here