തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ മുപ്പതുശതമാനവും എയ്‌ഡഡ് സ്കൂളുകളിൽ ഇരുപതുശതമാനം സീറ്റുകളുമാണ് കൂട്ടുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മലപ്പുറത്ത് പ്ലസ് വൺ പ്രവേശനത്തിന് സാധിക്കാത്തരത്തിലുള്ള പ്രതിസന്ധി ഏറെ നാളായി നിലവിലുണ്ട്. അതിനാലാണ് എസ്എസ്എൽസി റിസൾട്ട് വരുന്നതിന് മുമ്പുതന്നെ സീറ്റ് കൂട്ടാൻ തീരുമാനമെടുത്തത്. സീറ്റില്ലെന്ന കാരണത്താൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കാത്തത് സർക്കാരിനെ ഏറെ പഴികേൾപ്പിച്ചിരുന്നു.

അടുത്തയാഴ്ചയാണ് എസ്എസ്എൽസി റിസൾട്ട് വരുന്നത്. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും മേയ് 9ന് പുറത്തുവരും.

ഇക്കൊല്ലം എസ്എസ്എൽസി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികളാണ്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അദ്ധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here