കൂട്ടിക്കൽ  : പുനർ നിർമിച്ച വെംബ്ലി ഹിദായ ജുമുഅ മസ്ജിദ്  (മസ്ജിദുൽ ‘ഹിദായ ) ൻ്റെ ഉദ്ഘാടനം ഞായറാഴ്ച  നടക്കും…

2021 ലെ പ്രളയത്തിൽ പാതി ഒഴുകിയ പള്ളിക്കു പകരം പേരു പറയാൻ ആഗ്രഹിക്കാത്ത സ്വകാര്യ വ്യക്തി സ്വന്തം ചിലവിൽ നിർമിച്ചു നൽകിയ മസ്ജിദാണ് അസർ നമസ്കാരത്തോട് വിശ്വാസികൾക്ക് തുറന്നു നൽകുന്നത്.

ഉച്ചകഴിഞ്ഞ് 3.30 ന് ജമാഅത്ത് പ്രസിഡൻ്റ് ഹാജി കെ. എം. ജലീൽ കടവുകര അധ്യക്ഷനാകും. കാഞ്ഞിരപ്പള്ളി ടൗൺ പള്ളി ഇമാം സൈനുലാബിദീൻ മൗലവി ഉദ്ഘാടനം ചെയ്യും

ചീഫ് ഇമാം പി.കെ. സുബൈർ മൗലവി അനുഗ്രഹ പ്രഭാഷണവും മുൻ പ്രസിഡൻ്റ് അയ്യൂബ് ഖാൻ കാസിം  മുഖ്യ പ്രഭാഷണവും നടത്തും.

ചിത്രം: ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഹിദായ ജുമാ മസ്ജിദ്

LEAVE A REPLY

Please enter your comment!
Please enter your name here