എരുമേലി. വട്ടുകാവ് ദേവി ക്ഷേത്രത്തിലെ തിരുവുത്സവം മൂന്നാം ദിവസമായ ഇന്ന് പൊങ്കാല നടക്കും. രാവിലെ ഒൻപതിന് ശ്രീ കോവിലിൽ നിന്നുമുള്ള ഭദ്രദീപം തന്ത്രികളിൽ നിന്നും മേൽ ശാന്തി ക്ഷേത്ര ഭരണ സമിതിയുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി പണ്ടാര അടുപ്പിലേക്ക് പകരും. ശീവേലി വിഗ്രഹം തന്ത്രിയിൽ നിന്നും മേൽ ശാന്തിയും ചേർന്ന് ഏറ്റുവാങ്ങും.11.30 ന് പൊങ്കാല നിവേദ്യം. തുടർന്ന് കലശം ആടി ഉച്ച പൂജ. ഒരുമണിക്ക് മഹാപ്രസാദം ഊട്ട്. വൈകിട്ട് 6.15 ന് താലപ്പൊലി ഘോഷയാത്ര. ശീവേലി വിഗ്രഹത്തിൽ ശ്രീ കോവിലിൽ നിന്നും ദേവി ചൈതന്യം ആവാഹിച്ച് ഹംസരഥത്തിൽ നെടുങ്കവുവയൽ ശ്രീ ശുഭാനന്ദ ആശ്രമത്തിൽ എത്തിച്ചേർന്ന് ആശ്രമ ആചര്യനിൽ നിന്നും ഭദ്രദീപം ഹംസ രഥത്തിൽ സമർപ്പിച്ച് ഘോഷയാത്ര പുറപ്പെട്ട് വിശ്വകർമ്മക്ഷേത്രം, മറ്റന്നൂർക്കര എസ് എൻ ഡി പി ശാഖ യോഗം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ശ്രീനിപുരം, കനകപ്പലം ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. ദേവി മഹാത്മ്യം ഫ്ലോട്ട്, ശിങ്കാരി മേളം, പൂക്കാവടി, വിളക്കാട്ടം, മയൂര നൃത്തം, തെയ്യം എന്നിവ ഘോഷയാത്രക്ക് മിഴിവെകും.

LEAVE A REPLY

Please enter your comment!
Please enter your name here