ന്യൂഡൽഹി: ചെസ് ലോകത്തെ ഇന്ത്യയുടെ അഭിമാനം വൈശാലി രമേശ് ബാബുവിന് ഇന്റർ നാഷണൽ ചെസ് ഫെഡറേഷന്റെ (ഫൈഡ്) ഗ്രാൻഡ് മാസ്‌റ്റർ പദവി. കൊണേരു ഹംപി, ഹാരിക ദ്രോണാവലി എന്നിവർക്ക് ശേഷം ഗ്രാൻഡ് മാസ്‌റ്റർ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ ചെസ് താരമാണ് വൈശാലി. ഗ്രാൻഡ് മാസ്‌റ്റർ രമേശ് ബാബു പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി.

വൈശാലിയുടെ കൂടി നേട്ടത്തോടെ ഗ്രാൻഡ് മാസ്‌റ്റർ പദവി നേടുന്ന ലോകത്തിലെ ആദ്യത്തെ സഹോദരി-സഹോദരന്മാരായി ഇരുവരും മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ രാജ്യം അർജുന അവാർഡ് നൽകി വൈശാലിയെ ആദരിച്ചിരുന്നു.

2018ൽ തന്റെ 13ാം വയസിലാണ് പ്രഗ്നാനന്ദ ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്നത്. 2015ൽ അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് നേടിയാണ് വൈശാലി അന്താരാഷ്ട്ര ചെസ് രംഗത്ത് തന്റെ സാന്നിധ്യം അറിയിച്ചത്. പിന്നാലെ ഇന്റർനാഷണൽ മാസ്റ്റർ (ഐഎം) പദവിയും വൈശാലി സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here