എരുമേലി. കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ ശ്രീനിപുരത്തെ വാട്ടർ ടാങ്ക് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാൻ ഉത്തരവ് നൽകി.ബിജു വഴിപ്പറമ്പിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജലവിതരണത്തിനായി പത്തുവർഷം മുൻപ് സ്ഥാപിച്ചതാണ് ടാങ്ക്.ടാങ്ക് കാലപ്പഴക്കം ചെന്നിട്ടുള്ളതാണെന്നും ടാങ്ക് പൊളിച്ചു നീക്കണമെന്ന പൊതുജന അഭിപ്രായത്തെ തുടർന്ന് ടാങ്ക് കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോദിച്ചു തുടർ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കുകയും റിപ്പോർട്ട്‌ നൽകാൻ അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപെടുത്തിയിട്ടുള്ളതായി ഓംബുഡ്സ്മാനെ പഞ്ചായത്ത്‌ സെക്രട്ടറി അറിയിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത്‌ തുടങ്ങി വച്ചിട്ടുള്ള നടപടികൾക്ക് അനുസൃതമായി അസിസ്റ്റന്റ് എഞ്ചിനീയറുടെ റിപ്പോർട്ട്‌ അടിയന്തിരമായി വാങ്ങി വാട്ടർ ടാങ്ക് അപകടത്തിലാണെന്ന് കണ്ടെത്തിയാൽ ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട്‌ നൽകാനു മാണ് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാൻ നിർദേശം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here