നാദാപുരം : കശ്മീരില്‍  വിനോദയാത്ര പോയ നാദാപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. നാദാപുരം ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പുത്തന്‍പീടികയില്‍  സഫ്വാനാണ് (22) ആണ് മരിച്ചത്.തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐടി കമ്പനി ജീവനക്കാരനായിരുന്നു. 

ബുധന്‍ രാത്രി 9.30 ന്  ബനിഹാളിലെ ഷബന്‍ബാസിലാണ് അപകടം ഉണ്ടായത്. വാന്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. 11 പേര്‍ക്ക് പരുക്കേറ്റു.  വാനിലുണ്ടായിരുന്ന 16 യാത്രക്കാരില്‍ 12 പേരും മലയാളികള്‍ ആണ്. കശ്മീരിലെത്തിയ വിനോദസഞ്ചാരസംഘം ടൂര്‍ പാക്കേജ് ബുക്ക് ചെയ്താണ് ബനിഹാളിലെത്തിയത്. 

എതിരെ വന്ന ലോറി അമിത വേഗത്തില്‍ വന്നിടിക്കുകയായിരുന്നു.സഫ്വാന്റെ സുഹൃത്ത് നരിപ്പറ്റ സ്വദേശി തല്ഹത്തിനും അപടകത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. സഫ്വാന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയാണ് തിരുവന്തപുരത്തേക്ക് മടങ്ങിയത്. കുഞ്ഞബ്ദുള്ളയുടെയും റംലയുടെയും മകനാണ്. സഹോദരന്‍ സഊദ്( വിദ്യാര്‍ത്ഥി).

LEAVE A REPLY

Please enter your comment!
Please enter your name here