എരുമേലി : മുട്ടപ്പള്ളി, കോട്ടയം ബ്ലോക്ക്‌, പാണപിലാവ്, കുട്ടപ്പായിപടി പ്രദേശത്തെ വനമേഖലയിൽ ദിവസങ്ങളായി തീ പടർന്നു. വനത്തിന് ഉള്ളിലേക്കും വനാതിർത്തി കടന്ന് ജനവാസ മേഖലയ്ക്ക് അടുത്തേക്ക് തീ വ്യാപിച്ചെങ്കിലും നിയന്ത്രണ വിധേയമായി. അതേസമയം ഉൾക്കാടുകളിൽ തീ അണഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ ആണ് വനാതിർത്തിയിൽ തീ നിയന്ത്രണ വിധേയമായത്. നാട്ടുകാർ മരച്ചില്ലകൾ കൊണ്ട് അടിച്ച് തീ കെടുത്തുകയായിരുന്നു. തീപിടുത്തം ആസൂത്രിതമാണോയെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം ശബരിമല വന മേഖലയിലെ അട്ടത്തോട് ഭാഗത്തും കണമലയ്ക്ക് അടുത്ത് പാറക്കടവിലും എരുമേലി ടൗണിന് സമീപം ആമക്കുന്ന് ഭാഗത്തും തീപിടുത്തമുണ്ടായി.മുട്ടപ്പള്ളി വനമേഖലയിലെ തീപിടുത്തത്തിൽ നിരവധി മരങ്ങൾ കത്തി നശിച്ച നിലയിലാണ്. മൃഗങ്ങൾ ഉള്ളിലേക്ക് പാലായനം ചെയ്‌തെന്ന് കരുതുന്നു.പക്ഷികൾക്കും ഉരഗങ്ങൾക്കും കാട്ടുതീ വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.അടിക്കാടുകളും കത്തി നശിച്ചിട്ടുണ്ട്.
ചിത്രം.
മുട്ടപ്പള്ളി വന മേഖലയിലുണ്ടായ തീപിടുത്തം.

LEAVE A REPLY

Please enter your comment!
Please enter your name here