കൊല്ലം : കുന്നത്തൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിയിലേക്ക് ഇടിച്ച് കയറി ഒരാള്‍ക്ക് ഗുരുതര പരിക്ക്. കുന്നത്തൂര്‍ സ്വദേശി വസന്തനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഗുരുമന്ദിരം ജംഗ്ഷനില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം സ്‌കൂട്ടര്‍ മുന്നോട്ട് എടുക്കുന്നതിനിടയായിരുന്നു അപകടം.റോഡിലേക്ക് കയറുന്നതിനിടെ എതിരെ വന്ന ലോറിയില്‍ വസന്തന്റെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ വസന്തനെ ആദ്യം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here