വത്തിക്കാ൯:ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ചതും പതിനൊന്ന് വർഷമായി തുടർന്നു വരുന്നതുമായ തപസ്സു കാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂർ ‘കർത്താവിനായി 24 മണിക്കൂർ’ എന്ന സംരംഭം ഈ വർഷം മാർച്ച് 8, 9 തിയതികളിലായി നടക്കും.തപസ്സു കാലത്തിലെ നാലാമത്തെ ഞായറാഴ്ച ജാഗരണത്തിലാണ് ഓരോ വർഷവും ഇത് ആചരിക്കുന്നത്. ഈ വർഷത്തെ ആപ്തവാക്യമായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തത് റോമാക്കാർക്കെഴുതിയ ലേഖനത്തിലെ ആറാമധ്യായത്തിൽ നിന്നുള്ള ‘പുതുജീവിതത്തിലേക്കു നടക്കുക’ എന്ന വിഷയമാണ്.ഉയിർപ്പു തിരുനാളിന് ഒരുക്കമായി വെള്ളിയാഴ്ച വൈകിട്ട് തുടങ്ങി ശനിയാഴ്ച മുഴുവൻ ദിവസവും സഭാ സമൂഹങ്ങൾ പള്ളികൾ മുഴുവൻ തുറന്നിടാനും, വിശ്വാസികൾക്ക് ആരാധനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യമൊരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷത്തെ ‘കർത്താവിനായുള്ള 24 മണിക്കൂർ’ ജൂബിലിക്ക് ഒരുക്കമായുള്ള പ്രാർത്ഥനാ വർഷത്തിൻ വരുന്നതിനാൽ പ്രാർത്ഥനയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമായിരിക്കും.കഴിഞ്ഞ വർഷം മുതൽ റോമിലെ ഏതെങ്കിലും ഒരു ഇടവകയിൽ ഫ്രാൻസിസ് പാപ്പാ ഭക്തകൃത്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഈ വർഷവും റോമിലെ വിശുദ്ധ പിയൂസ് അഞ്ചാമന്റെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പാ വെള്ളിയാഴ്ച വൈകുന്നേരം തിരുക്കർമ്മങ്ങൾ നടത്തുക. പാപ്പായും വിശ്വാസികൾക്കായി അനുരഞ്ജന ശുശ്രൂഷ നടത്തും. ആഗോള ശിശുദിനാഘോഷംഞായറാഴ്ച റോമിലെ ഫ്രാൻസിസ് പാപ്പായുടെ വാസസ്ഥലമായ സാന്താ മാർത്തയിൽ വച്ച് ആഗോള ശിശുദിനാഘോഷ സംഘാടക കമ്മിറ്റി അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.മെയ് മാസം 25-26 തിയതികളിൽ റോമിൽ വച്ചാണ് പാപ്പാ സ്ഥാപിച്ച ശിശുദിനത്തിന്റെ പ്രഥമ ആഘോഷം നടക്കുക.  ഇതിനോടനുബന്ധിച്ച പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കമ്മറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച.കമ്മറ്റി അംഗങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കവെ അവർക്ക് നന്ദി പറഞ്ഞ പാപ്പാ കുട്ടികളുടെ സഹനങ്ങളെ കുറിച്ചും, സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും, കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതിനെ പറ്റിയും സംസാരിച്ചു. ആഗോള ശിശുദിനം ഇതിനെയൊക്കെ കുറിച്ചുള്ള അവബോധത്തിന്റെ കൂടി അവസരമാവട്ടെ എന്ന് പരിശുദ്ധ പിതാവ് ആശംസിച്ചു. കമ്മിറ്റിയുടെ ഏകോപകനായ ഫാ. എൻസോ ഫോർത്തുണാത്തോയും സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി മോൺ. ചേസറെ പഗാത്സിയും ചേർന്ന് നയിച്ച സംഘത്തിൽ ആഘോഷ പരിപാടികളുമായി സഹകരിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികളുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here