Exif_JPEG_420

കോട്ടയം: പ്രളയത്തിൽ തകർന്ന ഏന്തയാർ, കൊക്കയാർ പാലങ്ങളുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം   പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.  കഴിഞ്ഞ ഏഴര വർഷം കൊണ്ട് കേരളത്തിന്റെ പശ്ചാത്തല വികസന രംഗത്ത് വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായതെന്നു മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിനെയും ഇടുക്കി ജില്ലയിലെ  കൊക്കയാർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഏന്തയാർ പാലം.
ഏന്തയാർ സെന്റ് ജൂഡ് പള്ളി പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ അധ്യക്ഷനായിരുന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി ഡൊമനിക്ക്, കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ,  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനു ഷിജു, സജിനി ജയകുമാർ, കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത് കെ.ശശി, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് രജനി സുധീർ, ഗ്രാമ പഞ്ചായത്തംഗം പി.വി. വിശ്വനാഥൻ,പൊതുമരാമത്ത് പാലങ്ങൾ വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ എം.ടി. ഷാബു, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപ വിഭാഗം ഇടുക്കി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സൂസൻ സാറ സാമുവൽ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ പൈനാവ് അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു കൃഷ്ണൻ, സെന്റ് ജൂഡ് പള്ളി  വികാരി ഫാദർ സിജോ അറയ്ക്കാപ്പറമ്പിൽ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here