തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി പ്രവേശിച്ച അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത അദ്ദേഹം തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്ന് രാവിലെ 6.31- നാണ് അദ്ദേഹം യാത്രതിരിച്ചത്. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിലെത്തിയ അദ്ദേഹത്തെ ജില്ലാ ഭരണകൂടവും ബി.ജെ.പി. നേതാക്കളും സ്വീകരിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗ്ഗം ഗുരുവായൂരിലേക്ക് പുറപ്പെട്ട അദ്ദേഹം രാവിലെ 7.40- ഓടെ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തി. ഇവിടെ വിശ്രമിച്ച് വസ്ത്രംമാറിയശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കെത്തിയത്.

പ്രധാനമന്ത്രി വന്നിറങ്ങുന്ന ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡ് മുതല്‍ ഗുരുവായൂര്‍ വരെ പോലീസിന്റെ കടുത്ത നിയന്ത്രണമാണ്. ക്ഷേത്രനടയുടെ നാലു നടവഴികളിലും 100 മീറ്റര്‍ പരിധിയില്‍ ഡോര്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചു. ചൊവ്വാഴ്ച രാവിലെയും വൈകീട്ടും ട്രയല്‍റണ്‍ നടത്തി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തൃപ്രയാറിലും രണ്ടുതവണ വാഹനവ്യൂഹം ട്രയല്‍റണ്‍ നടത്തി. ഹെലികോപ്റ്ററിന്റെ ട്രയല്‍റണ്ണും നടന്നു.

ക്ഷേത്രവും പരിസരവും എസ്.പി.ജി.യുടെയും പോലീസിന്റെയും കനത്ത നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി ഇറങ്ങുന്ന വലപ്പാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട് മുതല്‍ പോളി ജങ്ഷന്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചു. ക്ഷേത്രം റോഡില്‍ കൈവരിയില്ലാത്ത സ്ഥലങ്ങളിലും ബാരിക്കേഡുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here