കൊച്ചി : ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കിയ അപ്രതീക്ഷിത സമരം പിൻവലിക്കാൻ ജീവനക്കാർ തീരുമാനിച്ചു.ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിൻവലിക്കാനും മാനേജ്മെന്റ് തീരുമാനിച്ചു. റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here