തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ നൂ​റു​മേ​നി വി​ജ​യം നേ​ടി​യ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വു വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.

ഇ​ത്ത​വ​ണ ഏ​ഴു സ്കൂ​ളു​ക​ളാ​ണ് നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന​ത്ത് പൊ​തു​വി​ദ്യാ​ഭ്യാ​സ രീ​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഒ​രു വ​ർ​ഷം നീ​ളു​ന്ന പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ത് സം​ബ​ന്ധി​ച്ച് അ​ടു​ത്ത ആ​ഴ്ച അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here