തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ഇ​ട​തു​മു​ന്ന​ണി​യു​ടെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​വും ചേ​ർ​ന്നു. ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​നു​ശേ​ഷം ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ പാ​ർ​ട്ടി​ക​ൾ മ​ത്സ​രി​ക്കു​ന്ന സീ​റ്റി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി.സി​പി​എം 15 സീ​റ്റി​ലും സി​പി​ഐ നാ​ലു സീ​റ്റി​ലും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കും.​മാ​ണി വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ സി​പി​എ​മ്മി​ന് ഒ​രു സീ​റ്റ് ന​ഷ്ട​മാ​യി.ആർജെഡി സീറ്റ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ തവണ മത്സരിച്ച പാർട്ടികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്ന നിർദ്ദേശം ഇടത് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വച്ചു.നി​ല​വി​ൽ സി​പി​എം മ​ത്സ​രി​ക്കു​ന്ന കോ​ട്ട​യം സീ​റ്റ് മാ​ണി വി​ഭാ​ഗ​ത്തി​ന് ന​ൽ​കാ​ൻ നേ​ര​ത്തെ ധാ​ര​ണ​യാ​യി​രു​ന്നു. ഇ​വി​ടെ സി​റ്റിം​ഗ് എം​പി തോ​മ​സ് ചാ​ഴി​കാ​ട​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും ഉ​റ​പ്പാ​ണ്.മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യ​തി​നു​ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. ഞാ​യ​റാ​ഴ്ച സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ചേ​രു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, മാ​വേ​ലി​ക്ക​ര, തൃ​ശൂ​ർ, വ​യ​നാ​ട് സീ​റ്റു​ക​ളി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ക്കു​ന്ന​ത്.തൃ​ശൂ​രി​ൽ വി.​എ​സ്.​സു​നി​ൽ കു​മാ​റി​നും മാ​വേ​ലി​ക്ക​ര​യി​ൽ എ​വൈ​എ​സ്എ​ഫ് നേ​താ​വ് സി.​എ അ​രു​ൺ കു​മാ​റി​നു​മാ​ണ് സാ​ധ്യ​ത. സി​പി​ഐ​യു​ടെ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here