എരുമേലി :പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട്, മുണ്ടക്കയം,ഇടക്കുന്നം, കൂവപ്പള്ളി വില്ലേജുകളിലായി 7000 ത്തിലധികം കർഷകർക്ക് പട്ടയം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ  ഉന്നയിച്ച ചോദ്യത്തിന്  റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നൽകിയ മറുപടിയും.മുരിക്കുംവയൽ, പുഞ്ചവയൽ, പാക്കാനം, 504 കോളനി തുടങ്ങി പട്ടികവർഗ്ഗക്കാർ തിങ്ങിപ്പാർക്കുന്ന മേഖലകളിലെ ഹിൽമെൻ സെറ്റിൽമെന്റ് പട്ടയം അടക്കം ലഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി മന്ത്രി അറിയിച്ചു.പട്ടയ നടപടികൾ വേഗത്തിലാക്കാൻ ഓഫീസ് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here