കോ​​ട്ട​​യം: വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ ഇ​​തു​​വ​​രെ പേ​​ര് ചേ​​ര്‍​ത്തി​​ട്ടി​​ല്ലാ​​ത്ത​​വ​​ര്‍​ക്ക് നാ​​ളെ​​വ​​രെ പേ​​രു​​ചേ​​ർ​​ക്കാം.തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ പോ​​ര്‍​ട്ട​​ല്‍ വ​​ഴി​​യോ, വോ​​ട്ട​​ര്‍ ഹെ​​ല്‍​പ് ലൈ​​ന്‍ ആ​​പ് ഉ​​പ​​യോ​​ഗി​​ച്ചോ, ബൂ​​ത്ത് ലെ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ വ​​ഴി​​യോ വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍ പേ​​രു ചേ​​ര്‍​ക്കാം.തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ പോ​​ര്‍​ട്ട​​ല്‍ വ​​ഴി അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ര്‍ voters.eci.gov.in ല്‍ ​​പ്ര​​വേ​​ശി​​ച്ചു മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍ ന​​ല്‍​കി പു​​തി​​യ അ​​ക്കൗ​​ണ്ട് സൃ​​ഷ്ടി​​ച്ച് ലോ​​ഗി​​ന്‍ ചെ​​യ്തു വേ​​ണം തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ ചെ​​യ്യാ​​ന്‍ സം​​സ്ഥാ​​നം, ജി​​ല്ല, പാ​​ര്‍​ല​​മെ​​ന്‍റ്, നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ പേ​​ര്, വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ള്‍, ഇ-​​മെ​​യി​​ല്‍ ഐ​​ഡി, ജ​​ന​​ന​​ത്തീ​​യ​​തി, വി​​ലാ​​സം തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ള്‍ ന​​ല്‍​കി പാ​​സ്പോ​​ര്‍​ട്ട് സൈ​​സ് ഫോ​​ട്ടോ​​യും അ​​പ്‌​​ലോ​​ഡ് ചെ​​യ്തു​​വേ​​ണം അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കാ​​ന്‍. ഇ​​തി​​ന​​കം അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​വ​​ർ വീ​​ണ്ടും ന​​ൽ​​കേ​​ണ്ട​​തി​​ല്ല .അ​​പേ​​ക്ഷ സം​​ബ​​ന്ധി​​ച്ച സ്ഥി​​തി​​വി​​വ​​രം ഓ​​ൺ​​ലൈ​​ൻ ആ​​യോ അ​​ത​​ത് താ​​ലൂ​​ക്ക് ഓ​​ഫീ​​സു​​ക​​ളി​​ലെ ഇ​​ല​​ക്‌​​ഷ​​ൻ വി​​ഭാ​​ഗം, ബി​​എ​​ൽ​​ഒ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നോ അ​​റി​​യാം.അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാവുന്നതാണ് 

LEAVE A REPLY

Please enter your comment!
Please enter your name here