പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ നിയമസഭാ നിയോജക മണ്ഡങ്ങളില്‍ പോസ്റ്ററുകള്‍/ പരസ്യം/ ചുമരെഴുത്ത് എന്നിവ നീക്കം ചെയ്ത സ്ഥാനത്ത് വീണ്ടും പതിക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . ഒരു സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച തീയതി മുതല്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിറ്റി, എഫ്എസ്, എസ്എസ്റ്റി, എഡിഎസ് തുടങ്ങിയ ടീമുകളെ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍ പൊതുയിടങ്ങളില്‍ പതിക്കുന്ന/എഴുതുന്ന/ചുമരെഴുത്തുകള്‍ /തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ എന്നിവ ഈ ടീമുകള്‍ നീക്കം ചെയ്യും. ഇതിന്റെ ചെലവ് അതാത് സ്ഥാനാര്‍ഥികളുടെ ചിലവില്‍ ഉള്‍പ്പെടുത്തും.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ വിദ്യാലയ ഗ്രൗണ്ടുകളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാകണം. സ്‌കൂള്‍ കോളേജുകളിലെ അക്കാദമിക്ക് കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലും തടസമാകരുത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനില്‍ നിന്നും, വിദ്യാലയങ്ങളുടെ മാനേജ്മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ആദ്യമെത്തുന്ന അപേക്ഷകര്‍ എന്ന മാനദണ്ഡം അനുസരിച്ച് അനുമതി നല്‍കാം. സ്ഥിരമായി ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമായി ഗ്രൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ പാടില്ല. ഉപയോഗശേഷം കേടുപാടുകള്‍ കൂടാതെയാണ് ഗ്രൗണ്ട് തിരികെ കൈമാറേണ്ടത്. അല്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാര തുക അതത് രാഷ്ട്രീയ കക്ഷികള്‍ ഒടുക്കുവരുത്തണം.മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here