(തുലാപ്പള്ളി) പത്തനംതിട്ട  : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.എരുമേലി ശബരിമല പാതയിൽ  തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥനായ യുവാവിന്   ദാരുണാന്ത്യം. തുലാപ്പള്ളി  വട്ടപ്പാറ പുളിയൻകുന്നുമല സ്വദേശി കുടിലിൽ  വീട്ടിൽ  ബിജു (48) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന്  പട്ടികുരക്കുന്ന ശബ്‌ദം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ കാട്ടാന  ആക്രമിക്കുകയായിരുന്നു,ഓട്ടോ ഡ്രൈവറാണ് മരണപ്പെട്ട ബിജു .ഇന്ന് വെളുപ്പിന് ഒന്നരക്ക് ശേഷമാണ് സംഭവം .വീ​ടി​ന്‍റെ മു​റ്റ​ത്ത് ആ​ന കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ബി​ജു ആ​ന​യെ ഓ​ടി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.പി​ന്നീ​ട് വീ​ട്ടി​ൽ നി​ന്നും 50 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി ബി​ജു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പ​മ്പ പോ​ലീ​സും ക​ണ​മ​ല വ​നം സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി.നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം സ്ഥ​ല​ത്തു നി​ന്നും മാ​റ്റാ​ന്‍ പോ​ലീ​സി​നെ അ​നു​വ​ദി​ച്ചി​ല്ല. ക​ള​ക്ട​ര്‍ അ​ട​ക്ക​മു​ള്ള അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.ബിജുവിന്റെ ഭാര്യ: ഡെയ്സി. മക്കള്‍: ജിന്‍സണ്‍, ബിജോ.

LEAVE A REPLY

Please enter your comment!
Please enter your name here