2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുള്ളത് മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവര്‍ക്കാണെന്ന് തെരഞ്ഞെടുപ്പു വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഈ അപേക്ഷകളില്‍ ഉദ്യോഗസ്ഥ തല പരിശോധന നടത്തി അര്‍ഹരായവരെ ഉള്‍പെടുത്തി ഏപ്രില്‍ നാലിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.പുതുതായി പേര് ചേര്‍ത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. ഏപ്രില്‍ നാലുവരെ അപേക്ഷിക്കുന്നവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകുമെന്ന തെറ്റായ സന്ദേശം വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തെറ്റായ പ്രചാരണങ്ങളാല്‍ വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അറിയിപ്പ് നല്‍കുന്നതെന്നു കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here