പാ​രീ​സ്: ഗ​ര്‍​ഭ​ച്ഛി​ദ്രം സ്ത്രീ​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ക്കു​ന്ന ലോ​ക​ത്തി​ലെ ആ​ദ്യ രാ​ജ്യ​മാ​യി ഫ്രാ​ൻ​സ്. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും സം​യു​ക്ത​സ​മ്മേ​ള​നം ചേ​ര്‍​ന്ന് ന​ട​ത്തി​യ അ​ന്തി​മ​വോ​ട്ടെ​ടു​പ്പി​ൽ 72ന് ​എ​തി​രെ 780 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സാ​യ​ത്.സ്ത്രീ​ക​ൾ​ക്ക് ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​ൻ 1958-ലെ ​ഫ്ര​ഞ്ച് ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്തു. ആ​ധു​നി​ക ഫ്രാ​ൻ​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ലെ 25-ാമ​ത്തെ​യും 2008നു ​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ​യും ഭേ​ദ​ഗ​തി​യാ​ണി​ത്.ഗ​ര്‍​ഭ​ച്ഛി​ദ്രം ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​മാ​ക്കു​ന്ന നി​ര്‍​ണാ​യ​ക ഭേ​ദ​ഗ​തി ബി​ല്ലി​ന് നേ​ര​ത്തെ ഫ്ര​ഞ്ച് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ല്‍ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ 267 അം​ഗ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്ത​പ്പോ​ൾ എ​തി​ർ​ത്ത​ത് വെ​റും 50 പേ​ര്‍ മാ​ത്ര​മാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here