ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങൾക്കു നേരെ ഭീകരാക്രമണം നടത്തിയ പ്രതികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. 

ശനിയാഴ്ച വൈകീട്ട് സുരാൻകോട്ടെ മേഖലയിലെ സനായി ഗ്രാമത്തിൽവെച്ചായിരുന്നു വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾക്കു നേർക്ക് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here