കാഞ്ഞിരപ്പള്ളി: നാല്പത്തിയേഴാമത് രൂപതാദിന വേദിയായ എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ രൂപതാദിന തിരി സ്വീകരിച്ചു. 46-ാമത് രൂപതാദിന വേദിയായിരുന്ന കുമളി ഫൊറോനയിൽ നിന്ന് ഈ വർഷത്തെ ആതിഥേയരായ എരുമേലി ഫൊറോന ഏറ്റു വാങ്ങിയ തിരിയാണ് ഫൊറോനയിലെ 17 ഇടവകകളിലും പ്രാർഥനാദിനങ്ങൾ പൂർത്തിയാക്കി എരുമേലി അസംപ്ഷൻ പള്ളിയിൽ എത്തിച്ചേർന്നത്.എരുമേലി ഫൊറോന ഇടവക സമൂഹത്തെ പ്രതിനിധീകരിച്ച് വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, ഫാ. എബ്രാഹം തൊമ്മിക്കാട്ടിൽ, ഫാ. ജിമ്മി കളത്തിൽ, കൈക്കാരൻമാരായ സുബിച്ചൻ മഞ്ഞാങ്കൽ, ജോൺ ഒഴുകയിൽ, റ്റോംസ് മണ്ണംപ്ലാക്കൽ, മാത്യൂസ് അറയ്ക്കൽ, സന്യസ്ത പ്രതിനിധി, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്നാണ് തിരി ഏറ്റു വാങ്ങിയത്.
11 ന് ഏകദിന ബൈബിൾ കൺവൻഷൻ, 12 ന് നേതൃസംഗമം, 13 ന് പ്രതിനിധി സംഗമം തുടങ്ങി രൂപതാദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് എരുമേലി വേദിയാകും.
1977 ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലി ആചരണം ദൈവജനത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള കർമ പദ്ധതികളിലൂടെ മുന്നേറുന്നു. ഇതിന്റെ ഭാഗമായി കുടുംബ വർഷമായി പ്രഖ്യാപിച്ച് വിവിധ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.