തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​കാ​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന സി​ദ്ധാ​ര്‍​ഥി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ കെ​എ​സ്‍​യു ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. മൂ​ന്നു ത​വ​ണ ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു.പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്നു. ജി​ല്ലാ നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​ണ്ടാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here