എരുമേലി :വലിയ തോടിൻ്റെ പ്രഭവ കേന്ദ്രമായ വെച്ചു ച്ചിറ നൂറോക്കാട് എൻ എസ് എൻ എസ്റ്റേറ്റ് തോട്ടിൽ നിന്നും ഇന്നലെ  രാവിലെ 9 ന് ആരംഭിച്ച് 1 മണിയോടെ കൊരട്ടി ആറ് വരെ വലിയ തോട് പഠന നടത്തം  പരിസ്ഥിതിസ്നേഹികളുടെ സംഘടനാ – കസ്പസ് നടത്തി.എൻ. എസ് എസ്, വാറ്റ് കുന്ന്, സെൻ്റികയo , എരുമേലി ഗ്രാമ പഞ്ചായത്തിലെയുളയാം കുഴി, മണിപ്പുഴ ദ്വീപ്,തെന്നാം പാറ ദ്വീപ്, കരിങ്കല്ലും മൂഴി, റേഞ്ചോഫീസ് പടി, വലിയ മ്പല കടവ്, കെ.എസ്.ആർ.ടി.സിപടി,  കൃഷിഭവൻപടി അയകുന്ന് പാലം കവല, വിലങ്ങ് പാറ പാലം കവല,കൊരട്ടി ആറ് മുന്നി എന്നി വലിയ തോടിൻ്റെ ഭാഗങ്ങൾ സംഘം പഠനം നടത്തി.1-തൊന്നാം പാറ ദ്വീപ് നിരപ്പാക്കണം 2 – മണൽ നിറഞ്ഞ് ഉപയോഗശൂന്യമായ കരിങ്കല്ലുംമൂഴി ചെക്ക് ഡാം നീക്കം ചെയ്യണം. 3- നടി വശത്തെ വളവ്കയം മാലിന്യം നിറഞ്ഞ് ദുർഗന്ധം വഹിക്കുന്നു. മാലിന്യം നീക്കി കയംവൃത്തിയാക്കണം 4- അമ്പലകടവ് ചെക്ക് ഡാമിനകം മുതൽ അയ്യപ്പാസിൻ്റെ പിൻഭംഗം വരെ തോട്ടിൽ ദേവസ്വം മരാമത്ത് വകുപ്പ് തോടിൻ്റെടി തട്ട് കോൺക്രീറ്റ് ചെയ്തത് നീക്കം ചെയ്യണം. ഈ കോൺ ക്രീറ്റിന് മുകളിൽ ടൺ കണക്കിന് മാലിന്യവും ചെളിയും മണലും നിറഞ്ഞ് വെള്ളമൊഴുക്കിനെ തടസപ്പെടുത്തി. അടിയന്തിരമായി ഇവനീക്കം ചെയ്യണം. 5 ഈ തടയണയും നീക്കണം. 6 സീസണിൽ മണൽ ചാക്ക് നിറച്ചതടയണ ഉപയോഗപ്പെടുത്തണം. 7 കെ.എസ്.ആർ.ടി.സി ജംഗ്ഷൻ തുടങ്ങി കൃഷിഭവൻ പടി വരെ തോട്ടിൽ അനധികൃതയായി തീർത്തിരിക്കുന്ന മൺതിട്ടകൾ നീക്കണം. 7 ‘മണിപ്പുഴ മുതൽ കൊരട്ടിയാറ് മുന്നി വരെ അനധികൃതമായി തോടയഹരിച്ച് കെട്ടിയെടുത്തത് റവന്യൂവകുപ്പ് തിരിച്ചെടുത്ത് തോടിൻ്റെ വീതി വർദ്ധിപ്പിക്കണം. 8 തോടിൻ്റെ ഇരുവശവും സംരക്ഷണ ഭിത്തി നിർമ്മിക്കണം. അടിയന്തിരമായി തോട്ടിലെമാലിന്യങ്ങൾ നീക്കം ചെയ്യണം. 9- തോട്ടുവക്കത്തെ മുഴുവൻ വീടുകളിലെയും ലോഡ്ജുകളിലെയും ശൗചാലയങ്ങളും ടാങ്ക് കളും അടിയന്തിരമായി പരിശോധിക്കണം. അപകടകാരി ആയവ അടിയന്തിരമായി നീക്കം ചെയ്ത് ‘ശാസ്ത്രീയമായി പുതിയത് നിർമ്മിക്കുവാൻ വേണ്ട നടപടി ഉണ്ടാകണം. 10 – തോടിൻ്റെ വശങ്ങളിൽ മുള, വയമ്പ്, രാമച്ചം എന്നിവ വെച്ച് പിടിപ്പിക്കണം. 11 – പഞ്ചായത്ത് കൈവശപ്പെടുത്തിയ സ്ഥലത്ത് തോട്ടിൽ പൊത് കുളിക്കടവുകൾ നിർമ്മിക്കണം. 12ജലസമ്പത്തുകൾ സംരക്ഷിക്കപ്പെടണം.തോട് പഠനത്തിലെ വിലപ്പെട്ടനിർദ്ദേശങ്ങളാണിവ.കസ്പസ് ചെയർമാൻ രവീന്ദ്രൻ എരുമേലി, സാമൂഹ്യ പ്രവർത്തകനും ഇട ചോറ്റി സംസ്കൃത മഠാധിപതിയും മായ ശ്രീമദ് സരസ്വതീ തീർത്ഥപാദസ്വാമികൾ, പരിസ്ഥിതി പ്രവർത്തകൻ സകാൽസകാൽ പമ്പാവാലി, മൂകാംബിക ചാരിറ്റബിൾ ട്രസ്‌റ്റ് സെക്രട്ടറി രാകേഷ് കുമാർ എസ് , ഏന്തയാർ സുധാകരൻ വാദ്ധ്യാർ , സന്ധ്യാ രാകേഷ്, മഹേഷ് കെ മധു ചോറ്റി എന്നിവർ തോട് പഠനയാത്രയിൽ പങ്കെടുത്തു. രൂക്ഷമായ ചൂടിൽ ചരള കൊച്ചു തോടിൻ്റെ പുനർജ്ജനിക്കായുള്ള പഠനയാത്ര മറ്റൊരു ദിവസത്തേക്ക് നടത്തുമെന്ന് രവീന്ദ്രൻ എരുമേലി അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here