കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഉൾപ്പെട്ട മാസപ്പടി കേസിൽ നിയമപോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. ഉന്നയിച്ച ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. കോടതി ഉത്തരവ് പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

പിണറായി വിജയനും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ സമർപ്പിച്ച ഹരജിയാണ് വിജിലൻസ് കോടതി തള്ളിയത്. ഏഴു പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹരജിയാണ് തിരുവനന്തപുരം വിജലിൻസ് കോടതി തള്ളിയത്

LEAVE A REPLY

Please enter your comment!
Please enter your name here