ശ്രീനഗര്‍: കാഷ്മീരിലെ ഝലം നദിയില്‍ യാത്രാബോട്ട് മുങ്ങി നാല് പേര് മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി.ഇരുപതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെയാണ് കാണാതായതെന്നാണ് വിവരം.ഗണ്ട്ബാല്‍ നൗഗാം പ്രദേശത്താണ് അപകടം. കനത്ത മഴ മൂലം നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതാണ് അപകടകാരണമെന്നാണ് നിഗമനം. സംസ്ഥാന ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.