പത്തനംതിട്ട :നിങ്ങൾ വോട്ട് ചെയ്യുന്നത് ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും നീതിയെ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളെയും സംരക്ഷിക്കാനാണ്.:പ്രിയങ്ക ഗാന്ധി . സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ, കേന്ദ്രത്തിലെ ബിജെപി സർക്കാർ മാത്രമല്ല, സംസ്ഥാന സർക്കാരും കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നു. കേരളത്തിൽ വാളയാറിലും വണ്ടിപ്പെരിയാറിലും ഇത്തരം കേസുകൾ കണ്ടു..നിങ്ങൾ വോട്ട് ചെയ്യുന്നത് ആന്റോ ആൻ്റണിക്ക് വേണ്ടിയും കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയും മാത്രമല്ല നിങ്ങൾ വോട്ട് ചെയ്യുന്നത് ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും നീതിയെ ഉയർത്തിപ്പിടിക്കുന്ന സ്ഥാപനങ്ങളെയും സംരക്ഷിക്കാനാണ്.

നിങ്ങൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളിലേക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ശ്രദ്ധ തിരിച്ചുവിടേണ്ടതുണ്ട്. നിങ്ങൾ കഠിനമായ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം നൽകാൻ രാഷ്ട്രീയക്കാരെ നിർബന്ധിക്കുകയും വേണം  മണിപ്പൂരിൽ ഒരു സൈനികൻ്റെ ഭാര്യയെ പീഡിപ്പിക്കുകയും പരേഡ് നടത്തുകയും ചെയ്തപ്പോൾ രാജ്യം മുഴുവൻ നോക്കിനിൽക്കെ, കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അവർക്കെതിരെ മുഖം തിരിച്ചു.
ബിൽക്കീസ് ബാനോയെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ച് ബിജെപി പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു.
ഹത്രാസിലും ഉന്നാവോയിലും ബലാത്സംഗവും കൊലപാതകവും നടത്തിയവരെ ബിജെപി സംരക്ഷിച്ചു.
നമ്മുടെ വനിതാ ഗുസ്തിക്കാർ പീഡനത്തിനെതിരെ പ്രതിഷേധിച്ചപ്പോൾ അവരുടെ ശബ്ദം കേൾക്കാതെ പോയി.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. കേ​ര​ള മു​ഖ്യ​മ​ന്ത്രി ഒ​ത്തു ക​ളി​ക്കു​ന്ന ആ​ളാ​ണ്. പി​ണ​റാ​യി​ക്ക് ബി​ജെ​പി​യു​മാ​യി ഒ​ത്തു​തീ​ർ​പ്പ് രാ​ഷ്ട്രീ​യ​മാ​ണു​ള്ള​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.പ​ത്ത​നം​തി​ട്ട​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യം മു​ഴു​വ​ൻ സ​ഞ്ച​രി​ച്ചു ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സം​സാ​രി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രെ​യാ​ണ് പി​ണ​റാ​യി എ​പ്പോ​ഴും സം​സാ​രി​ക്കു​ന്ന​ത്.ഒ​ട്ടേ​റെ അ​ഴി​മ​തി ആ​രോ​പ​ണം വ​ന്നി​ട്ടും ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ബിജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​നെ പി​ണ​റാ​യി തൊ​ട്ടി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

പത്തനംതിട്ട പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി ആന്റോ ആന്റണി ,പി ജെ കുര്യൻ , കെ മോഹൻകുമാർ ,കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ പി എ സലിം ,പഴകുളം മധു , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്  രാഹുൽ   മാങ്കൂട്ടം എന്നിവരുൾപ്പെടെയുള്ള നേതാക്കളും വൻ ജനസമൂഹവും പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here