ഇ​ടു​ക്കി:​നെ​ടു​ങ്ക​ണ്ട​ത്ത് ജ​പ്തി ന​ട​പ​ടി​ക്ക​ള്‍​ക്ക് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്‍​പി​ല്‍ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു. ആ​ശാ​രി​ക​ണ്ടം സ്വ​ദേ​ശി ദി​ലീ​പി​ന്‍റെ ഭാ​ര്യ ഷീ​ബ​യാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​രു​ന്നു.ക​ഴി​ഞ്ഞ​ദി​വ​സം സ്വ​കാ​ര്യ ബാ​ങ്കി​ന്‍റെ നെ​ടു​ങ്ക​ണ്ടം ബ്രാ​ഞ്ചി​ല്‍ നി​ന്ന് ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കാ​യി അധികൃതർ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വീ​ട് ഒ​ഴി​പ്പി​ക്കാ​ന്‍ വ​ന്ന ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും മു​ന്‍​പി​ല്‍​വെ​ച്ച് ഷീ​ബ സ്വ​യം പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച ഗ്രേ​ഡ് എ​സ്‌​ഐ ബി​നോ​യി, വ​നി​ത സി​വി​ല്‍ പോലീസ് ഓ​ഫീസ​ര്‍ അ​മ്പി​ളി എ​ന്നി​വ​ര്‍​ക്കും പൊ​ള്ള​ലേ​റ്റി​രു​ന്നു. ഗുരുതരമായി പൊ​ള്ള​ലേ​റ്റ ഷീ​ബ​യെ ആദ്യം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പിന്നീട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here