പാലാ: ജനകീയ സർവേകളിലും പ്രചരണത്തിലും തോമസ് ചാഴികാടൻ ബഹുദൂരം മുന്നിലാണെന്ന് കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. പാലാ നഗരസഭാ പ്രദേശത്ത് തോമസ് ചാഴികാടന്റെ റോഡ് ഷോ ഊരാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ജോസഫ് ഗ്രൂപ്പിൽ നിന്ന് നേതാക്കളും അണികളും കൂട്ടത്തോടെ വിട്ടുപോകുന്നതിൽ എൽഡിഎഫിനെതിരെ പ്രതിഷേധിച്ചിട്ട് എന്തുകാര്യമാണുള്ളതെന്നും ജോസ് കെ. മാണി ചോദിച്ചു. രാജ്യത്ത്
മതന്യൂനപക്ഷങ്ങൾക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നതെന്നും അക്രമികളെ സഹായിക്കുന്ന നിലപാടുകൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കനത്ത മഴയിലും തളരാത്ത ആവേശമുണർത്തിയാണ് നഗരസഭാപ്രദേശത്ത് റോഡ് ഷോ നടന്നത്. നൂറുകണക്കായ ഇരുചക്രവാഹനങ്ങളിലെത്തിവർ വേനൽമഴയെ അനുഗ്രഹമായി ഏറ്റുവാങ്ങി ആവേശം സമ്മാനിച്ചു. സ്ത്രീകളടക്കമുള്ള നൂറു കണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളായി.
പ്രഫ. ലോപ്പസ് മാത്യു, ഷാർളി മാത്യു, ബാബു കെ. ജോർജ്, ബെന്നി മൈലാടൂർ, ബേബി ഉഴുത്തുവാൽ, ഔസേപ്പച്ചൻ തകടിയേൽ, സോജൻ ആലക്കുളം, ടോബിൻ കെ.അലക്‌സ്, കെ.കെ ഗിരീഷ് കുമാർ, അഡ്വ.വി.ടി തോമസ്, ഷാജു വി. തുരുത്തൻ മേരി ഡൊമിനിക്, ലീന സണ്ണി, ബിജി ജോജോ ,ആന്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ, വി.ആർ.രാജേഷ്, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, ജോസുകുട്ടി പൂവേലി, നഗരസഭാ കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി. വാദ്യമേളങ്ങൾ റോഡ്‌ഷോയ്ക്ക് ആവേശം സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here