ന്യൂഡൽഹി: ബോളിവുഡ് നടി സുഹാനി ഭട്​നഗര്‍ (19) അന്തരിച്ചു. ആമീര്‍ ഖാന്‍ നായകനായെത്തിയ ‘ദം​ഗൽ’ സിനിമയിൽ ബബിത ഫോഗട്ടിന്‍റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ശ്രദ്ധേയയായത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.കഴിഞ്ഞ കുറച്ചുനാളുകളായി സുഹാനി അസുഖ ബാധിതയായിരുന്നുവെന്നും ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വാഹനാപകടത്തിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു താരം. ഫരീദാബാദിലെ അജ്​റോണ്ട ശ്​മശാനത്തില്‍ നടിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here