മാനന്തവാടി: ഉത്തർപ്രദേശിൽ പ്രവേശിച്ച ഭാരത് ന്യായ് യാത്ര താൽക്കാലികമായി നിർത്തിവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലേക്ക്. സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി വൈകിട്ട് അഞ്ച് മണിയോടെ യാത്ര തിരിക്കും. കോൺഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം അവിടെ വേണമെന്ന ആവശ്യം കണക്കിലെടുത്താണ് യാത്ര. കാട്ടാന ആക്രമണത്തിൽ വാച്ചർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമയത്ത് രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് എംപി കൂടിയായ രാഹുൽ വയനാട്ടിലേക്ക് എത്തുന്നത്. വയനാട്ടിലെ ജനങ്ങളുടെ വികാരം അവിടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ നേരത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here