ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുണഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിനായാണ് പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജന ആരംഭിച്ചത്.

ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 75,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റി വയ്‌ക്കുക. കൂടുതല്‍ സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും, ഞങ്ങള്‍ പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജന ആരംഭിക്കുന്നു. ഒരു കോടി വീടുകളില്‍ പ്രകാശം പരത്താനാണ് ലക്ഷ്യമിടുന്നതെന്നും എക്‌സിലെ പോസ്റ്റില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജനയ്‌ക്കായി അപേക്ഷിക്കാം:പ്രധാനമന്ത്രി സൂര്യ ഘറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: pmsuryaghar.gov.inറൂഫ്‌ടോപ്പ് സോളാറിന് അപേക്ഷിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. സംസ്ഥാനം, ജില്ല, ഉപഭോക്തൃ അക്കൗണ്ട് നമ്പര്‍, ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.ഫോം അനുസരിച്ച് റൂഫ്‌ടോപ്പ് സോളാറിനായി അപേക്ഷിക്കുക.ഡിസ്‌കോമില്‍ (DISCOM) നിന്നുള്ള സാധ്യതാ അനുമതിക്കായി കാത്തിരിക്കുക. നിങ്ങള്‍ക്ക് സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ഡിസ്‌കോമില്‍ രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും വെണ്ടര്‍മാര്‍ പ്ലാന്റ് ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, പ്ലാന്റിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കുക.നെറ്റ് മീറ്റര്‍ സ്ഥാപിച്ച് ഡിസ്‌കോമിന്റെ പരിശോധനയ്‌ക്ക് ശേഷം, അവര്‍ പോര്‍ട്ടലില്‍ നിന്ന് ഒരു കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ് സൃഷ്ടിക്കും.നിങ്ങള്‍ക്ക് കമ്മീഷനിംഗ് റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്കും പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുക. 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here