തൃശൂർ : പൂരത്തിൽ എഴുന്നള്ളിക്കുന്നതിനുള്ള ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഇന്ന്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗം ആനകളുടെയും ഘടക ക്ഷേത്രങ്ങളുടെ ആനകളെയാണ് പരിശോധിക്കുക. തിരുവമ്പാടി, പാറമേക്കാവ്, ഘടക ക്ഷേത്രങ്ങൾ എന്നിവർക്കെല്ലാം കൂടി നൂറോളം ആനകൾ ഉണ്ടാകും. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ ഇതിനായുള്ള ഒരുക്കം പുരോഗമിക്കുകയാണ്. ആനകളുടെ ആരോഗ്യം, എഴുന്നള്ളിപ്പുകളിൽ പങ്കെടുത്ത പരിചയം, പൊതുസ്വഭാവം എന്നിവ വിലയിരുത്തി അതത് ദേവസ്വങ്ങൾ സമർപ്പിച്ച പട്ടികയിലുള്ള ആനകളെയാകും പരിശോധിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here