തിരുവനന്തപുരം എൻസിസി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഏപ്രിൽ 30) പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ എൻ സി സി കേഡറ്റുകൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം (COGNIZANCE–1) സംഘടിപ്പിച്ചു. കര, നാവിക, വ്യോമസേനാ എൻ സി സി വിഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 600 കേഡറ്റുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. റിട്ട. ഡി.ജി.പി ശ്രീ.അലക്‌സാണ്ടർ ജേക്കബ് ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. വിവിധ സിവിൽ സർവീസ് പരീക്ഷകളെക്കുറിച്ചും പരീക്ഷ വിജയിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.

തിരുവനന്തപുരം എൻ സി സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ഡിസിപി ശ്രീ.നിധിൻരാജ് പി ഐപിഎസ്, ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ പ്രതിനിധി ശ്രീ ആനന്ദ് നാരായണൻ, പ്രതിരോധ വക്താവ്
ശ്രീമതി.സുധ എസ് നമ്പൂതിരി, തിരുവനന്തപുരം ഗവ.വുമൺസ് കോളേജിലെ എ എൻ ഒയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ലഫ്റ്റനൻ്റ് ഡോ.ഷബാന ഹബീബ്, 2 കേരള എൻ സി സി ബറ്റാലിയൻ കമാൻ്റിംഗ് ഓഫിസർ കേണൽ ജയ്ശങ്കർ ചൗധരി, 1 കേരള നേവൽ യൂണിറ്റ് എൻ സി സി കമാൻ്റിംഗ് ഓഫിസർ ക്യാപ്റ്റൻ സുനിൽ കുമാർ, വ്യോമസേനാ പ്രതിനിധി വിംഗ് കമാൻഡർ ഹനുജ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.

തിരുവനന്തപുരം എൻ സി സി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിച്ച ഈ കരിയർ ഗൈഡൻസ് പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നുള്ള രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളായ എൻ സി സി കേഡറ്റുകളാണ് പങ്കെടുത്തത്. തിരുവനന്തപുരം എൻ സി സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി കമാൻഡർ കേണൽ ഭൂഷൺ കുഞ്ചെറിയ നന്ദി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here